കോലഞ്ചേരി: സ്‌കൂൾ, കോളേജ് ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ നാളെ മുതൽകെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ കൺസഷൻ കൗണ്ടറുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കും. സർക്കാർ ഉത്തരവ് പ്രകാരം അദ്ധ്യയനം ആരംഭിച്ചിട്ടുള്ള 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും നിലവിലെ നിയമ പ്രകാരം കൺസെഷൻ അനുവദിക്കും. സെൽഫ് ഫിനാൻസിങ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മുൻ വർഷങ്ങളിലെ പോലെ ചീഫ് ഓഫീസ് അനുമതി ലഭിക്കുന്ന മുറയ്ക്കും കൺസഷൻ ടിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്.