കോലഞ്ചേരി: വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം കൗമാര പ്രായത്തിലുള്ള വിദ്യാർത്ഥികൾക്കായി സൈബർ സുരക്ഷയും കു​റ്റകൃത്യവും എന്ന വിഷയത്തിൽ വെബിനാർ നടത്തി. എൻ.ഐ.സി കൊച്ചി സീനിയർ ടെക്നിക്കൽ ഡയറക്ടർ സന്തോഷ്. വി.ടി ഉദ്ഘാടനം ചെയ്തു. അൽ അസർ കോളേജ് തൊടുപുഴ അസിസ്​റ്റന്റ് പ്രൊഫ. ഡോ. മഞ്ജു. കെ.മത്തായി, ഇടുക്കി സൈബർ ക്രൈം സീനിയർ സിവിൽ പൊലിസ് ഓഫീസർ എൻ. പ്രതാപ് എന്നിവർ വിഷയാവതരണം നടത്തി. പരമഭട്ടാര കംപ്യൂട്ടർ സയൻസ് എച്ച്.ഒ.ഡി അനിഷ.എം.പോൾ അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ മനോജ് മോഹൻ, പരമഭട്ടാര ഗുരുകുല വിദ്യാപീഠം ട്രഷറർ എൻ.ആർ. സജീവ് തുടങ്ങിയവർ സംസാരിച്ചു.