photo
നായരമ്പലം വെളിയത്താംപറമ്പ് ബീച്ച് റോഡില്‍ കടലില്‍ നിന്ന് അടിച്ച് കയറിയ മണ്ണ് ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു

വൈപ്പിൻ : കടൽക്ഷോഭത്തിൽ അടിച്ചു കയറിയ മണ്ണ് നിറഞ്ഞ് നായരമ്പലം വെളിയത്താംപറമ്പ് ബീച്ച് റോഡ് ഗതാഗതയോഗ്യതമല്ലാതായി. റോഡിൽ മണ്ണ് അടിഞ്ഞുകൂടിയതോടെ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു. വാർഡ് മെമ്പർ സി.സി. സിജി , ടി.ആർ ജോസ്, ചാൾസ് ചാർളി എന്നിവർ നേതൃത്വം നൽകി. അടിച്ചു കയറുന്ന കടൽവെള്ളം ഒഴുകി പോകാൻ നായരമ്പലത്ത് നിലവിലെ റോഡിന് കുറുകെ സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ നീക്കം ചെയ്ത് കലുങ്ക് നിർമ്മിക്കണമെന്ന് തീരദേശവാസികൾ ആവശ്യപ്പെട്ടു. തീരദേശ റോഡ് നിർമ്മാണത്തിന് എസ്.ശർമ്മ എം.എൽ.എ മുൻകൈയെടുത്ത് 16.70 കോടി രൂപ അനുവദിച്ചതിനെ തീരദേശവാസികൾ സ്വാഗതം ചെയ്തു.