പള്ളുരുത്തി: ഭിന്നശേഷിക്കാരനായ എട്ടു വയസുകാരനെയും കുടുംബത്തെയും വീട് കയറി മർദ്ദിച്ച സംഭവത്തിൽ സാമൂഹ്യ പ്രവർത്തകൻ അറസ്റ്റിൽ. കുമ്പളങ്ങി സ്വദേശിയും നവജീവൻ പ്രേക്ഷിത സംഘത്തിന്റെ ഭാരവാഹിയുമായ ജോൺസൺ വള്ളനാട്ടാണ് അറസ്റ്റിലായത്. 19ന് വൈകിട്ടാണ് സംഭവം.തോപ്പുംപടി സാന്തോം കോളനിയിൽ താമസിക്കുന്ന വീട്ടമ്മ മഗ്ദലിൻ സെമന്ത്യ ഭിന്നശേഷിക്കാരനായ സോബൽ, സഹോദരങ്ങളായ നിഷൽ, പ്രാർത്ഥന എന്നിവരെയാണ് ഇയാൾ മർദ്ദിച്ചത്. ഇവർക്ക് സ്വന്തമായി വീട് നിർമിച്ച് നൽകുകയും പിന്നീട് മാറിതരണമെന്ന് ഇയാൾ ആവശ്യപെടുകയുമായിരുന്നു മാറികൊടുക്കാത്തതിലുള്ള ദേഷ്യമാണ് മർദ്ദനത്തിൽ കലാശിച്ചത്. ജോൺസനെ കോടതിയിൽ ഹാജരാക്കി.