പെരുമ്പാവൂർ: മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ കൺവെൻഷൻ ഇന്ന് രാവിലെ 10ന് ആരംഭിക്കും. വി.കെ.ജെ. ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുന്ന കൺവെൻഷനിൽ സംഘടന ചെയർമാൻ കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻമാരായ എം. രാധാകൃഷ്ണൻ, കെ.എൻ. രവീന്ദ്രനാഥ്, ലീഗൽസെൽ ചെയർമാൻ അഡ്വ. എസ്.കെ. ബാലചന്ദ്രൻ, പി.ജെ. ഹരികുമാർ, ലിസി സ്റ്റീഫൻ, എം.എസ്. മനോജ്, ബിജോ ഐസക്, പി.എ. ജബ്ബാർകുട്ടി, നിയമ വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കും.