പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കോടനാട് ചെട്ടിനട അമ്പലംപടിയിൽ സി.പി.ഐ, എ.ഐ.ടി.യു.സി ഓഫീസ് തുറന്നു. സി.പി.ഐ അമ്പലംപടി ബ്രാഞ്ച് കമ്മിറ്റി ഓഫീസും ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ഓഫീസുമാണ് മന്ദിരത്തിൽ പ്രവർത്തിക്കുക. രക്തസാക്ഷി വി.കെ. കുമാരൻ ജനസേവനകേന്ദ്രവും പ്രവർത്തനമാരംഭിക്കും. ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷറഫ് നിർവഹിച്ചു. ഇ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. റെജിമോൻ, ലോക്കൽ സെക്രട്ടറി വി.എം. ഷാജി, കെ.എൻ. ജോഷി, ടി.എസ്. സുധീഷ്, ഗ്രാമപഞ്ചായത്തംഗം സാംസൻ ജേക്കബ്, എ.കെ. വള്ളിക്കുട്ടി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബേബി എന്നിവർ പ്രസംഗിച്ചു.