kklm
കെ.എസ്.ടി.എ കൂത്താട്ടുകുളം ഉപജില്ല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അജി നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തെയും അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളേയും തകർക്കുന്ന ദേശിയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് കെ.എസ്.ടി.എ കൂത്താട്ടുകുളം ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേ വിഴുങ്ങുന്ന സ്വകാര്യ കുത്തകകളുടെ ഭരണ സംവിധാനത്തെ നിയന്ത്രിക്കുക,എസ്. എസ്.കെ യിലെ കരാർ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും തൊഴൽ സുരക്ഷ ഉറപ്പാക്കുക, ഒഴിവുള്ള, ട്രെയ്നർ ക്ലസ്റ്റർ കോഡിനേറ്റർ അദ്ധ്യാപക തസ്തികകൾ വിഷയാടിസ്ഥാനത്തിൽ നികത്തുക, തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിൽ ആറു ലക്ഷത്തിലേറെ കുട്ടികളെ വർദ്ധിപ്പിക്കുന്നതിന് നേതൃത്വം നൽകിയ സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും സമ്മേളനം അഭിവാദ്യം അർപ്പിച്ചു.
സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അജി നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് ബോബി ജോയി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, ജില്ല ജോ: സെക്രട്ടറി എ.വി മനോജ്, സബ് ജില്ല സെക്രട്ടറി ബിജു ജോസഫ്, ജില്ല കമ്മിറ്റി അംഗങ്ങളായ ബിബിൻ ബേബി, ഷാജി ജോൺ, ഉപജില്ല ജോ: സെക്രട്ടറി ജോബി മാത്യു, പി.കെ വിജയൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ജില്ല ജോ: സെക്രട്ടറി ജോസ് പെറ്റ് തെരേസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.റോണി മാത്യു, ഷീബ.ബി.പിള്ള, സതി.കെ. തങ്കപ്പൻ എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു.ജില്ല എക്സിക്യുട്ടിവ് അംഗങ്ങളായ ടി.പി പത്രോസ്, സി.എസ് ദിലീപ്, സബ് ജില്ല സെക്രട്ടറി ബിജു ജോസഫ്, ട്രഷറർ ജോമോൻ ജോയി,ബിനിൽ രഘു, ഫെക്സി കുര്യാക്കോസ്, സതികെ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.കർഷക സമരത്തിന് പിന്തുണയർപ്പിച്ച് നടന്ന ഒപ്പുശേഖരണം മുൻ സംസ്ഥാന എക്സിക്യൂട്ടീവ് പി.എൻ സജീവൻ ഉദ്ഘാടനം ചെയതു.ഭാരവാഹികളായി, റോണി മാത്യു ( പ്രസിഡന്റ്),ബിനിൽ രഘു, ഷീബ ബി പിള്ള, തങ്കമണി പി.കെ (വൈസ് പ്രസിഡന്റുമാർ)ബിജു ജോസഫ്, (സെക്രട്ടറി)ബോബി ജോയി, ജിഷ കെ.വി ,ഷാജി ജോൺ (ജോ: സെക്രട്ടറി) ട്രഷറർ ജോമോൻ ജോയി എന്നിവരെ തിരഞ്ഞെടുത്തു