പെരുമ്പാവൂർ: നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്തു പത്മനാഭന്റെ 144 മത് ജന്മദിനാചരണം താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആസ്ഥാനത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. താലൂക്കിലെ 99 കരയോഗങ്ങളിലും പുഷ്പാർച്ചനയും, സംഗീതാരാധനയും നടത്തി. താലൂക്ക് യൂണിയനിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ, വൈസ് പ്രസിഡന്റ് അഡ്വ. ടി.എൻ. ദിലീപ് കുമാർ, യൂണിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ, അഡീ. ഇൻസ്‌പെക്ടർ എസ്. മുരുകേശ്, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സി.എസ്. രാധാകൃഷ്ണൻ, എൻ.പി. അനുരാഗ്, കെ.ജി. നാരായണൻ നായർ, സി.പി. ഉത്തമൻ നായർ, കമ്മിറ്റി അംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ, വിവിധ കരയോഗ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.