കൊച്ചി: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം മേഖലയുടെ പരിധിയിൽ വരുന്ന ഗാന്ധിനഗർ, പെരുമ്പാവൂർ, ഏലൂർ എന്നീ ഓഫീസുകളിലേക്ക് ഡാറ്റാ കളക്ഷൻ, ഇൻവെന്റോറിസഷൻ, മോണിറ്ററിംഗ് ജോലികൾക്കായി സിവിൽ, കെമിക്കൽ എൻജിനീയറിംഗ് ബിരുദധാരികളെ ആവശ്യമുണ്ട്. മൂന്ന് മാസത്തേക്കാണ് കരാർ നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ഗാന്ധിനഗർ മേഖല ഓഫീസിൽ ഹാജരാക്കണമെന്ന് ചീഫ് എൻവിയോൺമെന്റൽ എൻജിനീയർ അറിയിച്ചു.