കുറുപ്പംപടി: മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ സ്മരണയ്ക്കായി രാജ്യാന്തര ലൈബ്രറിയും പഠനകേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള അനുമതി ഉൾപ്പെടെ പെരുമ്പാവൂർ മണ്ഡലത്തിൽ 1024 കോടി രൂപയുടെ 27 പദ്ധതികൾ സംസ്ഥാന ബഡ്ജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. റോഡുകൾ, കുടിവെള്ള പദ്ധതികൾ, പാലങ്ങൾ, അടിപ്പാതകൾ, ബസ് സ്റ്റാൻഡുകളുടെ നവീകരണം, സ്റ്റേഡിയം നിർമ്മാണം എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസനപദ്ധതികളാണ് സമർപ്പിച്ചത്.

പി.കെ.വിയുടെ പേരിലുള്ള ലൈബ്രറിക്കും പഠനകേന്ദ്രത്തിനും 5 കോടി രൂപയുടെ അനുമതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജന്മനാട്ടിൽ മുൻ മുഖ്യമന്ത്രിയുടെ സ്മാരകം വേണമെന്നത് പെരുമ്പാവൂരിന്റെ സാംസ്കാരിക രംഗത്തെ പ്രധാന ആവശ്യമാണ്.

അനുമതി ആവശ്യപ്പെട്ട പ്രധാനപദ്ധതികൾ

# പെരുമ്പാവൂർ അടിപ്പാതയ്ക്ക് 300 കോടി രൂപ

# ബോയ്സ് സ്കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് 10 കോടി രൂപ

# പെരുമ്പാവൂർ താലൂക്ക് ആശുപത്രിക്ക് 35 കോടി രൂപ

# ട്രാൻ. ബസ് സ്റ്റേഷൻ പുതുക്കി നിർമ്മിക്കുന്നതിന് 15 കോടി രൂപ

# കുറുപ്പംപടി, പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡുകൾക്ക് 10 കോടി രൂപ
# 13 റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 91 കോടി രൂപ

# കാലടി സമാന്തര പാലത്തിന് 150 കോടി രൂപ

# പാണംകുഴി കുടിവെള്ള പദ്ധതിക്ക് 100 കോടി രൂപ

# ഈസ്റ്റ് ഐമുറി കനാൽ പാലം, മുടക്കുഴ നാലുപാലം, പുല്ലുവഴി ഡബിൾ പാലം പുനർനിർമ്മാണം 13 കോടി രൂപ

# വല്ലം കുടിവെള്ള പദ്ധതിക്ക് 160 കോടി രൂപ