കൊച്ചി : ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോർജ് എന്നിവർക്ക് ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ നിവേദനം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട പദ്ധതികളുടെ നയപരവും നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭിന്നശേഷിക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്തുക, ഭിന്നശേഷി അവകാശ സംരക്ഷണ നിയമം പൂർണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എ.കെ.ഡബ്ല്യൂ.ആർ. എഫ്. സെക്രട്ടറി രാജീവ് പള്ളുരുത്തി, ജില്ലാകമ്മിറ്റി അംഗം സി.സി സന്തോഷ് വൈറ്റില , ജില്ലാ ഉപദേശകസമിതി അംഗങ്ങളായ .മണിശർമ്മ , ദിപാമണി എന്നിവർ പങ്കെടുത്തു.