gass

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പാചകവാതകം (ഇൻഡേൻ) ഉപയോഗിക്കുന്നവർക്ക് സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 8454955555 എന്ന ഫോൺ നമ്പറിലേയ്ക്ക് ഒരു മിസ്ഡ് കോൾ ചെയ്താൽ മതി.

ഉപഭോക്താക്കൾക്ക് ഇതൊരു നവവത്സര സമ്മാനമാണെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.

ഇന്ത്യൻ ഓയിലിന്റെ ഇൻഡേൻ എൽ.പി.ജി. ഉപഭോക്താക്കൾക്ക് സിലിണ്ടർ റീഫിൽ ചെയ്യാനും പുതിയ കണക്ഷനുവേണ്ടിയും ഈ മിസ്ഡ് കോൾ സംവിധാനം ഉപയോഗിക്കാം.

അതിവേഗം ബുക്കു ചെയ്യാം, ഫോൺ ഹോൾഡ് ചെയ്യേണ്ട കാര്യമില്ല, ഫോണിന് ചാർജ്ജുമില്ല എന്നിവയാണ് ഇതിന്റെ പ്രത്യേകത. ഐവിആർഎസ് എടുക്കാത്ത മുതിർന്ന പൗരന്മാർക്കും മിസ്ഡ് കോൾ സൗജന്യം പ്രയോജനപ്പെടുത്താം. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളുടെ ജീവിതം കുറച്ചുകൂടി അനായാസമാക്കാൻ ഈ സൗകര്യം ഫലപ്രദമാണ്.

2014 ൽ രാജ്യത്തെ പാചകവാതക ഉപഭോഗം 55.9 ശതമാനമായിരുന്നുവെങ്കിൽ ഇപ്പോൾ അത് 99 ശതമാനമായി വർദ്ധിച്ചിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.