മൂവാറ്റുപുഴ: അപകട ഭീക്ഷണിയായി മൂവാറ്റുപുഴ-പണ്ടപ്പിള്ളി റോഡരികിൽ അലക്ഷ്യമായി ഇറക്കിവച്ചിരിക്കുന്ന യു.ജി കേബിൾ ബോക്സ്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ കേബിൾ വലിക്കലും കലിങ്കു നിർമ്മാണവും നടന്നിരുന്നു. ഇതിനായാണ് എത്തിച്ചതാണ് കേബിൾ ബോക്സ്. തദ്ദേശ തെരെഞ്ഞെടുപ്പ് എത്തിയതോടെ പണി മുടങ്ങി.എന്നാൽ വലിയ കേബിൾ ബോക്സുകളും മറ്റും റോഡരികിൽ നിന്നും മാറ്റിയില്ല. ഇതാണ് അപകട ഭീഷണിയായിരിക്കുന്നത്.
പണ്ടപ്പിള്ളി, പാലക്കുഴ, കൂത്താട്ടുകുളം, തോട്ടക്കര,മാറിക, വഴിത്തല തുടങ്ങി ഇടങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന പാതയെ ദിവസേന ആയിരിങ്ങളാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം ആരക്കുഴ മൂഴിയ്ക്ക് സമീപം റോഡിനോട് ചേർന്ന് ഇട്ടിരുന്ന ബോക്സിൽ പിക്ക് അപ്പ് വൻ ഇടിച്ചുണ്ടായ അപകടത്തിൽ തലനാരിഴായ്ക്കാണ് ഡ്രൈവറും,ക്ലിനറും രക്ഷപെട്ടത്. ഡിസംബറിൽ പെരിങ്ങഴയിൽ അലക്ഷ്യമായി ഇട്ടിരുന്ന ടാറിംഗ് മിക്സർ മെഷീനിൽ ബൈക്ക് ഇടിച്ചു യാത്രക്കാരൻ മരിച്ചിരുന്നു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ കേബിൾ ബോക്സുകൾ ഉടൻ മാറ്റണമെന്ന് നാട്ടുകാരുടെ ആവശ്യം.