library
കർഷകർ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യവുമായി പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറി സംഘടിപ്പിച്ച കൂട്ടായ്മ ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: രാജ്യതലസ്ഥാനത്ത് ഇന്ത്യൻ കർഷകർ നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടത്തിന് ഐക്യദാർഢ്യവുമായി പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറി സാംസ്കാരിക പ്രവർത്തകരുടെയും കർഷകരുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ നടന്ന കൂട്ടായ്മ ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, മുൻ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ, ലൈബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ, കോതമംഗലം ബോധി സെക്രട്ടറി കെ.ബി. ചന്ദ്രശേഖരൻ , നവയുഗം ആട്സ് ക്ലബ് സെക്രട്ടറി വി.എം. സിദ്ധിക്ക്, വാർഡ് വികസനസമിതി സെക്രട്ടറി കെ. ഘോഷ്, വ്യാപാരി വ്യവസായിസമിതി യൂണിറ്റ് സെക്രട്ടറി ഇ.എസ്. ഷാനവാസ്, പാട്ടുകൂട്ടം കോ ഓർഡിനേറ്റർ ഇ.എ. ബഷീർ എന്നിവർ സംസാരിച്ചു.