1

തൃക്കാക്കര : മോദി സർക്കാർ ഭരിക്കുന്നത് സമ്പന്നൻമാർക്ക് വേണ്ടിയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. കിസാൻ സംഘർഷ് കോഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് സംഘടിപ്പിച്ച കർഷക സമരം പതിമൂന്നാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ടി.ടി.വിജയൻ അധ്യക്ഷത വഹിച്ചു.കേരള കർഷകസംഘം നേതാക്കളായ എം.സി.സുരേന്ദ്രൻ ,കെ.വി.ഏലിയാസ്, പി.എം.ഇസ്മായിൽ, കെ.എൻ രാധാകൃഷ്ണൻ, സി.എൻ.അപ്പുക്കുട്ടൻ, ടി.എ.സുഗതൻ, എൻ.കെ.പ്രദീപ് , പി.സുധികുമാർ അഖിലേന്ത്യാ കിസാൻ സഭ നേതാക്കളായ കെ.എം.ദിനകരൻ, ഇ.കെ.ശിവൻ, രമശിവശങ്കരൻ, എം.പി.ജോസഫ്, പി.പി.തമ്പി, എ.കെ.വിജയൻ, പി.ജി.മോഹനൻ, എ.പി.ഷാജി, തൃക്കാക്കര മുൻസിപ്പൽ കൗൺസിലർ എം.ജ.ഡിക്സൻ എന്നിവർ സംസാരിച്ചു.