തൃക്കാക്കര : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റെ പാണക്കാട് സയ്യിദ് ഹമീദലി ഷിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക് നൽകിയ സ്വീകരണം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
കെ.എൻ നിയാസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പാന്തല്ലൂർ മുന്നേറ്റയാത്രാ സന്ദേശം നൽകി. അൻവർ മുഹിയുദ്ദീൻ ഹുദവി, ഇസദുദ്ദീൻ മൗലവി പൊതുവാച്ചേരി, ഷാക്കിർ ഫൈസി, സ്വാഗത സംഘം കൺവീനർ അലിയാർ കരുവള്ളി,ട്രഷറർ എം.ബി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.