farmes-bank
കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ ജനസേവനകേന്ദ്രം ജില്ല പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.

കരുമാല്ലൂർ: കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ജനസേവനകേന്ദ്രം ആരംഭിച്ചു. ജില്ല പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ.ജി. ഹരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വിൻസെന്റ് കാരിക്കശ്ശേരി, കെ.വി. ജസ്റ്റിൻ, മാനേജിംഗ് ഡയറക്ടർ വി.എ. ഹക്കിം, വൈസ് പ്രസിഡന്റ് വി.എ.‌ ഷംസുദ്ദീൻ ഡയറക്ടർ ടി.എസ്. നൗഷാദ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ. സി വിദ്യഭ്യാസ, കാർഷക പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുന്നൂറിൽ പരം സേവനങ്ങൾ സേവന കേന്ദ്രത്തിലൂടെ സാധിക്കും.