കരുമാല്ലൂർ: കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലുവിനും വൈസ് പ്രസിഡന്റ്റ് ജോർജ് മേനാച്ചേരിക്കും മറ്റു എൽ.ഡി.എഫ് അംഗങ്ങൾക്കും പൗരസ്വീകരണം നൽകി. തട്ടാംപടിയിൽ നടന്ന സ്വീകരണ സമ്മേളനം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വി.എൻ. സുനിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ആലങ്ങാട് ഏരിയാ സെക്രട്ടറി എം.കെ. ബാബു മുഖ്യപ്രഭാഷണം നടത്തി. ശ്രീലത ലാലു, ജോർജ് മേനാച്ചേരി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.പി. മുരളീധരൻ, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് മെമ്പർ കെ.കെ. സുബ്രഹ്മണ്യൻ, കരുമാല്ലൂർ ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ്, വി.സി. അഭിലാഷ്, അബ്ദുൽ ഷുക്കൂർ, ജി.ഡി. ഷിജു, ടി.പി. ഷാജി, പി.ആർ. രഘു എന്നിവർ സംസാരിച്ചു.