കൊച്ചി: കൊച്ചി കോർപ്പറേഷൻ 54-ാം ഡിവിഷനിലെ യു.ഡി.എഫ്. തിരഞ്ഞെടുപ്പു കമ്മറ്റി യോഗം മുൻ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. കെ.കെ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. വിക്ടർ ജോൺ, ഡിവിഷൻ പ്രസിഡന്റ് ജോൺ സേവ്യർ എന്നിവർ ആശംസകൾ നേർന്നു. കൗൺസിലർ ആന്റണി പൈനു തറ, അജീഷ് തോമസ്, അഗസ്റ്റിൻ പനയ്ക്കൽ എന്നിവർ പങ്കെടുത്തു.