kuriyakose
കുര്യാക്കോസ്

നെടുമ്പാശേരി: മദ്യലഹരിയിൽ വീട്ടമ്മയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തയാൾ അറസ്റ്റിൽ. നെടുമ്പാശേരി അകപ്പറമ്പ് ആറ് സെന്റ് കോളനിയിൽ അറക്കൽവീട്ടിൽ കുര്യാക്കോസിനെയാണ് (65) നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തത്. കയറ്റിയിറക്ക് തൊഴിലാളിയായ ഇയാൾ കലഹമുണ്ടാക്കിയതിന് നേരത്തെ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. എസ്.ഐ വന്ദന കൃഷ്ണൻ, അഡീ. എസ്.ഐ രാധാകൃഷ്ണൻ,എ.എസ്.ഐ അഭിലാഷ്, സി.പി.ഒ മുനീർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.