ആലുവ: ആലുവ നഗരസഭ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആലുവ ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾക്ക് ഉപദേശക സമിതി സ്വീകരണം നൽകി. ഉണ്ണിക്കണ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.വി. സരള, കെ. ജയകുമാർ എന്നിവർക്കാണ് സ്വീകരണം നൽകിയത്. മഹാദേവ ക്ഷേത്ര സമിതി പ്രസിഡന്റ് നീലകണ്ഠൻ, ചീരക്കട ക്ഷേത്ര സമിതി പ്രസിഡന്റ് ശ്രീനാഥ് നായിക്, കരയോഗം സെക്രട്ടറി എ. അനിൽകുമാർ, ദേവസ്വം പ്രതിനിധി ജയശങ്കർ എന്നിവർ അംഗങ്ങളെ പൊന്നാട അണിയിച്ചു.