പറവൂർ: പുരോഗമന കലാസാഹിത്യ സംഘം പറവൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗോതുരുത്ത് ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ച സഫ്ദർ ഹാഷ്മി ദിനാചരണം പുരോഗമ കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി ജോഷി ഡോൺബോസ്ക്കോ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.എക്സ്. മാത്യു അദ്ധ്യക്ഷത വഹിച്ചു. ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം നിത സ്റ്റാലിൻ, വി.എസ്. സന്തോഷ്, ടൈറ്റസ് ഗോതുരുത്ത്, ആൻറണി കളത്തിൽ എന്നിവർ സംസാരിച്ചു. ഗോതുരുത്ത് ജാലറ ഓർക്കസ്ട്ര അവതരിപ്പിച്ച ചവിട്ടുനാടക ഗാനോപഹാരവും നടന്നു.