janatha
കർഷകമോർച്ച ജില്ലാ കൺവെൻഷൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കർഷകരുടെ ഉന്നമനത്തിനുവേണ്ടി കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ ഇടനിലക്കാർക്കു വേണ്ടി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രതിപക്ഷങ്ങളുടെ സമരമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ പറഞ്ഞു. കർഷകമോർച്ച എറണാകുളം ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ ജനുവരി 11 മുതൽ 14 വരെ കർഷക മുന്നേറ്റയാത്ര നടത്തുവാൻ തീരുമാനിച്ചു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ആർ. സജി. കർഷകമോർച്ച ജില്ലാ ജനറൽ സെകട്ടറിമാരായ സുനിൽ കളമശേരി, കെ.കെ. അജിത് എന്നിവർ സംസാരിച്ചു.