അങ്കമാലി: കിടങ്ങൂരിൽ കഴിഞ്ഞ മൂന്നു ദശകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വി.ടി. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള വി.ടി. ഭട്ടതിരിപ്പാട് ഗ്രന്ഥശാലയുടെ പുതിയ മന്ദിരോദ്ഘാടനം 9ന് നടക്കും. വൈകിട്ട് 5ന് വി.ടി. ട്രസ്റ്റ് നിലയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും.
ബെന്നി ബഹനാൻ എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. റോജി എം.ജോൺ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും.

വി.ടി. ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.തോമസ് മാത്യു, ഡോ. എം.എൻ. കാരശേരി, ഡോ. വത്സലൻ വാതുശേരി, തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ. ഷാജി തുടങ്ങിയവർ പങ്കെടുക്കും.

ഈ വർഷത്തെ വി.ടി. പുരസ്‌കാര ജേതാവ് ഇ.വി.ഡേവീസിന് സി.വി. ശ്രീദേവി എൻഡോവ്മെന്റും പ്രശസ്തിപത്രവും ട്രസ്റ്റ് ചെയർമാനും കെ.പി. നാരായണൻ ഭട്ടതിരിപ്പാട്, പ്രിയദത്ത അന്തർജ്ജനം എൻന്റോവ്‌മെന്റ് ഗ്രാമപഞ്ചായത്തു പ്രസിഡന്റും നൽകും.

റോജി എം. ജോൺ എം.എൽ.എയുടെ ആസ്തിവികസനഫണ്ട് ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്.