k-klm
മണ്ണത്തൂർ ആടുകുഴി ഹരിജൻ കോളനിയിൽ ഇടിമിന്നലേറ്റ് നാശനഷ്ടമുണ്ടായ വീട് അനൂപ് ജേക്കബ് എം.എൽ.എ സന്ദർശിക്കുന്നു

തിരുമാറാടി: മണ്ണത്തൂർ ആടുകുഴി ഹരിജൻ കോളനിയിൽ ഇടിമിന്നലേറ്റ് നാശനഷ്ടം സംഭവിച്ച വീട് അനൂപ് ജേക്കബ് എം.എൽ.എ സന്ദർശിച്ചു. താണിചുവടിൽ കെ.എ. കുഞ്ഞിന്റെ വീടാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും കേടുപാടുകൾ സംഭവിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സമീപത്തെ മരങ്ങൾക്കും കേടുപാടുണ്ട്. അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തഗം ലളിത വിജയൻ, വാർഡ് അംഗം സുനി ജോൺസൺ, രഞ്ജിത് ശിവരാമൻ, ജീമോൻ എബ്രഹാം, സത്യൻ കെ. കെ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.