പെരുമ്പാവൂർ: പുതുവർഷത്തെ വരവേറ്റ് ആശ്രമം ജോഗേഴ്‌സ് ക്ലബ് റൺ ഫോർ ഹെൽത്ത് എന്ന ആശയം പങ്കുവെച്ച് പെരുമ്പാവൂരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. നഗരസഭ പെരുമ്പാവൂർ ചെയർമാൻ സക്കീർ ഹുസൈൻ ഫ്ളാഗ് ഓഫ് ചെയ്തു. ടി.എം.എസ് സ്‌ക്വയർ പരിസരത്ത് നിന്നാരംഭിച്ച് ആശ്രമം സ്‌കൂളിൽ അവസാനിച്ചു. ക്ലബ് പ്രസിഡന്റ് ഇ.പി. ഷമീർ, മുൻ പ്രസിഡന്റ് റുക്‌സ റഷീദ്, ജനറൽ സെക്രട്ടറി ബാലസുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റുമാരായ അലിയാർ, കബീർഷ, ജോയിന്റ് സെക്രട്ടിമാരായ എഡിസൺ മാത്യു, നവാസ്, ട്രഷറർ ഷാമോൻ എന്നിവർ സംസാരിച്ചു.