sakeer
എറണാകുളം ജില്ലാ ജമാ അത്ത് കൗൺസിൽ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്ളോറ റെസിഡൻസിയിൽ നൽകിയ സ്വീകരണയോഗത്തിൽ പെരുമ്പാവൂർ നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ സംസാരിക്കുന്നു.

പെരുമ്പാവൂർ: അടിസ്ഥാന സൗകര്യങ്ങൾക്കും മാലിന്യനിർമ്മാർജനം, ശുദ്ധജലലഭ്യത, ഗതാഗത സൗകര്യങ്ങൾ, വ്യവസായ തൊഴിൽ സംരംഭങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് മുൻഗണന കൊടുത്ത് നാടിന്റെ വികസന മേഖലക്ക് ഊന്നൽ നൽകി പെരുമ്പാവൂർ നഗരസഭയെ പൊതുജന പങ്കാളിത്തത്തോടെ കേരളത്തിന്റെ മാതൃകാ മുനിസിപ്പാലിറ്റിയിക്കാൻ തീവ്രപരിശ്രമം നടത്തുമെന്ന് ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ പറഞ്ഞു. എറണാകുളം ജില്ലാ ജമാ അത്ത് കൗൺസിൽ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്ളോറ റെസിഡൻസിയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. യോഗം ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.എം. അലിയാർ ഹാജി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജമാ അത്ത് കൗൺസിൽ പ്രസിഡന്റ് ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉപഹാരം സമർപ്പിച്ചു. എൻ. വി.സി അഹമ്മദ്, അഡ്വ.സി.കെ. സെയ്ത് മുഹമ്മദാലി, എം.യു. ഇബ്രാഹിം, എം.കെ. ഹംസ ഹാജി, മുട്ടം അബ്ദുള്ള, ടി.സി. റഫീഖ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി എ.എസ്‌. കുഞ്ഞുമുഹമ്മദ് സ്വാഗതവും സെക്രട്ടറി എം.പി. ബാവ നന്ദിയും പറഞ്ഞു.