മൂവാറ്റുപുഴ: ഹോളി മാഗി ഫൊറോനാ പള്ളിയിൽ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുന്നാളിന് ഇന്ന് കൊടികയറും. 6ന് സമാപിക്കും. ഇന്ന് രാവിലെ 5.40 നും 6.45 നും വിശുദ്ധ കുർബാന, വൈകിട്ട് 4.30ന് വികാരി ഫാ. ജോസഫ് മുളഞ്ഞനാനി തിരുന്നാൾ കൊടിയേറ്റ് നടത്തി വിശുദ്ധ കുർബാന അർപ്പിക്കും. 5ന് രാവിലെ 5.45 നും 7നും10നും വിശുദ്ധ കുർബാന, വൈകിട്ട് 4.30ന് ഫാ.ജെയിംസ് മുണ്ടോളിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന. 6ന് രാവിലെ 5.45നും 7നും 10 നും വിശുദ്ധ കുർബാന. വൈകിട്ട് 4.30ന് ഫാ. ജോൺസൺ ഒറോപ്ലാക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ലദീഞ്ഞും വിശുദ്ധ കുർബാനയും. ഫാ. സ്റ്റാൻലി പുൽപ്രയിൽ തിരുന്നാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ വിശ്വാസികളെ ശുശ്രൂഷയിൽ പങ്കെടുപ്പിക്കുകയുള്ളുവെന്ന് ഇടവക വികാരി ഫാ. ജോസഫ് മുളഞ്ഞനാനി, അസി .വികാരി ഫാ. വർഗീസ് പാറമേൽ എന്നിവർ അറിയിച്ചു.