പള്ളുരുത്തി: അഴകിയ കാവ് ക്ഷേത്രഭൂമി കൈയേറ്റത്തിനെതിരെയും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും നേരിടുന്ന നീതി നിഷേധ നിലപാടുകൾക്കെതിരെ ക്ഷേത്രഭൂമി സംരക്ഷണ സമിതിയും ഹിന്ദു ഐക്യവേദിയും സംയുക്തമായി പൊലീസ് സ്റ്റേഷൻ ധർണ നടത്തി. ഐക്യവേദി ജില്ലാ സെക്രട്ടറി പ്രകാശൻ തുണ്ടത്തും കടവിൽ ഉദ്ഘാടനം ചെയ്തു. ടി.പി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പി.സി.ഉണ്ണികൃഷ്ണൻ, വി.കെ. സുദേവൻ, എൻ.എസ്.സുമേഷ്, ആർ.ശെൽവരാജ്, കെ.കെ.റോഷൻകുമാർ, ഉമേഷ് ഉല്ലാസ്, രാഗിണി തുളസിദാസ് തുടങ്ങിയവർ സംബന്ധിച്ചു.