പള്ളുരുത്തി: ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കൊച്ചി മേയർ അനിൽകുമാറിന് നിവേദനം നൽകി.അവകാശ സംരക്ഷണ നിയമം പൂർണമായും നടപ്പിലാക്കുന്നതിനും മറ്റു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുമാണ് നിവേദനം നൽകിയതെന്ന് ഭാരവാഹി രാജീവ്പള്ളുരുത്തി അറിയിച്ചു.