chembola
ശബരിമല ശ്രീ ധർമശാസ്താ ആലങ്ങാട് യോഗം ചെമ്പോല കളരിയിൽ നടത്തിയ പേട്ടപ്പുറപ്പാട്

ആലങ്ങാട്: ശബരിമല ധർമശാസ്താ ആലങ്ങാട് യോഗം എരുമേലി പേട്ടപ്പുറപ്പാട് നടത്തി. യോഗം ആസ്ഥാനമായ ആലങ്ങാട് ചെമ്പോലകളരിയിലായിരുന്നു ചടങ്ങുകൾ.

പാനകപൂജയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് കൊടിയും ഗോളകയും പൂജിച്ച് പേട്ടപ്പുറപ്പാട് ചടങ്ങ് നടത്തി. യോഗം പ്രസിഡന്റ് എം.കെ.ശിവൻ, സെക്രട്ടറി കെ.പി.മുകുന്ദൻ, രക്ഷാധികാരി ചെമ്പോല ശ്രീകുമാർ, സമൂഹപെരിയോൻ കുന്നുകര രാജപ്പൻനായർ, കുറ്റിപ്പുഴ സുരേശൻ, സന്തോഷ് തലക്കൊള്ളി, സുശീൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പേട്ടപ്പുറപ്പാട് നടത്തിയത്.