ആലങ്ങാട്: കോട്ടപ്പുറം എൻ.എസ്.എസ് കരയോഗത്തിൽ മന്നത്ത് പത്മനാഭന്റെ 144 മത് ജയന്തി ദിനാഘോഷം വൈസ് പ്രസിഡന്റ് കെ.ജി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ് ഉദയകുമാർ അധ്യക്ഷത വഹിച്ചു. വി.ബി. മഹേഷ് കുമാർ, കെ.എസ് കലാധരൻ, കെ.ജി വാസുദേവൻ നായർ, കെ.പി ദിവാകരൻ നായർ, കെ.ജി ശിവാനന്ദൻ, പി.ഡി.നായർ, സിന്ധു ദിലീപ് കുമാർ, മായ ഉണ്ണിക്കൃഷ്ണൻ, ആർ മുകുന്ദൻ എന്നിവർ സംബസിച്ചു.