ഏലൂർ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സിന്റെ ക്വാർട്ടേഴ്സുകൾ നാശത്തിന്റെ വക്കിൽ. ആരും ഉപയോഗിക്കാതായതോടെ കെട്ടിടത്തിനു മുകളിൽ കുറ്റിച്ചെടികളും മരങ്ങളും പടർന്നു പന്തലിച്ചിരിക്കുകയാണ്. സീനിയർ മാനേജർമാർക്ക് താമസിക്കാനാണ് വർഷങ്ങൾക്ക് മുമ്പ് ഇവിടെ ക്വാർട്ടേഴ്‌സുകൾ നിർമ്മിച്ചത്. എന്നാൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്നതിന് വാടക ഈടാക്കിയിരുന്നു. മാത്രമല്ല എച്ച്.ആർ.എയും കമ്പനി നൽകിയിരുന്നുമില്ല. ഇതോടെയാണ് ജീവനക്കാർ ക്വാർട്ടേഴ്സിനെ പാടെ കൈയൊഴിയാൽ കാരണം. സർക്കാരിന്റേയോ നഗരസഭയുടെയോ ആവശ്യങ്ങൾക്ക് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകി ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.