കുറുപ്പംപടി: യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് യൂത്ത് അസോസിയേഷൻ മാതൃകയാവുന്നു. ക്രിസ്മസിന് കരോൾ സംഘടിപ്പിക്കുകയും അതിൽനിന്നും സമാഹരിച്ച തുകയ്ക്ക് നിരവധിപേർക്ക് ചികിത്സാസഹായങ്ങൾ, ഭവന നിർമാണത്തിനുള്ള സഹായം, നിർദ്ധന കുടുംബത്തിലെ ഒരു വ്യക്തിയുടെ വിവാഹത്തിനുള്ള സഹായം, വെങ്ങോല ബേത് സൈതയിൽ അരിയും അവശ്യസാധനങ്ങളും നൽകൽ തുടങ്ങിയ സേവനപ്രവർത്തനങ്ങൾ ചെയ്തു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ബെറിൻ വി.ബി, വൈസ് പ്രസിഡന്റും രായമംഗലം ഗ്രാമപഞ്ചായത്ത് അംഗവുമായ ഫെബിൻ കുരിയാക്കോസ് , ജോയിന്റ് സെക്രെട്ടറി എബിസൻ എബ്രഹാം, പെരുമ്പാവൂർ മേഖലാ ജോയിന്റ് ജിബിൻ റെജി , ഫാ. ജോർജ് നാരകത്തുകുടി, ഫാ. പോൾ ഐസക്ക് കവലിയേലി, പള്ളിയിലെ ട്രസ്റ്റിമാരായ ബിജു എം. വർഗീസ്, എൽദോസ് തരകൻ എന്നിവർ നേതൃത്വം നൽകി.