കുറുപ്പംപടി: രായമംഗലത്ത് കളിക്കളം വേണമെന്ന ആവശ്യം ശക്തമായി. ഇത്തവണ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് കുട്ടികളാണ്. പുതുതായി സ്ഥാനമേറ്റ പഞ്ചായത്ത് അധികാരികൾ ഈ ആവശ്യം പരിഗണിക്കുമെന്ന വിശ്വാസമാണ് കുട്ടികൾക്കുള്ളത്.
സാഗര രായമംഗലം എന്ന പേരിൽ കളിക്കളത്തിലിറങ്ങുന്ന പുത്തൻതലമുറയിലെ കുട്ടികൾക്ക് സ്ഥിരമായി കളിക്കാൻ സൗകര്യം ഇല്ലാത്തതാണ് ഈ ആവശ്യവുമായി മുന്നോട്ട് വരാൻ അവരെ പ്രേരിപ്പിച്ചത്. നിലവിൽ കൂട്ടുമഠം അമ്പലത്തിന്റെ ഗ്രൗണ്ടിൽ താത്കാലിക കളിസ്ഥലത്താണ് ഈ ഭാവി വാഗ്ദാനങ്ങൾ കാൽപ്പന്തുകളിയുടെ ആദ്യപാഠങ്ങൾ പഠിക്കുന്നത്.
രായമംഗലം പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ കളിക്കളമില്ലാത്തതിനാൽ നിരവധി കുട്ടികൾ വിഷമിക്കുകയാണ്.
സ്‌കൂൾ കോളേജ് വിദ്യാർത്ഥികളായ വൈശാഖ്, അമൽ, ക്രിസ്റ്റിൻ, അനന്തു, മിഥുൻ, സോനു, അതുൽ, റെജു, അനൂപ് എന്നിവരാണ് വിവിധ കായിക ഇനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.