കൊച്ചി: കോർപ്പറേഷൻ മേയർ അഡ്വ.എം. അനിൽകുമാർ ഇന്ന് കേരള മാനേജ്മന്റ് അസോസിയേഷനിൽ പ്രഭാഷണം നടത്തുമെന്ന് കെ.എം.എ പ്രസിഡന്റ് ആർ. മാധവ്ചന്ദ്രൻ അറിയിച്ചു.
വേദിയിലും ഓൺലൈനായും നടക്കുന്ന പരിപാടി വൈകിട്ട് 6 ന് പനമ്പിള്ളി നഗറിലുള്ള കെ.എം.എ ഹാളിൽ ആരംഭിക്കും. ക്ഷണിക്കപ്പെട്ടവർക്കാണ് ഹാളിൽ പ്രവേശനം. ഓൺലൈനായി പങ്കെടുക്കുവാൻ ബന്ധപ്പെടുക. 04842317917, 2317966