മൂവാറ്റുപുഴ: മർച്ചന്റ്സ് അസോസിയേഷനും മൂവാറ്റുപുഴ നിർമ്മല കോളേജിലെ സിവിൽ സർവീസ് അക്കാഡമിയും സംയുക്തമായി ഐ.എ. എസ് പരീക്ഷാ കോച്ചിംഗ് സ്കോളർഷിപ്പ് ഏർപ്പെടുത്തും. ഒരാൾക്ക് 60,000 രൂപയുടെ സ്കോളർഷിപ്പാണ് നൽകുക. ഒന്നരവർഷത്തോളം ക്ലാസ് റൂം കോച്ചിംഗിനു പുറമെ 27 പുസ്തകങ്ങൾ അടങ്ങുന്ന സ്റ്റഡികിറ്റും നൽകും. മികച്ച കോച്ചിംഗ് ശൃംഖലയായ എ.എൽ.എസാണ് അക്കാഡമിയിൽ ക്ലാസെടുക്കുന്നത്. ജനുവരി 6ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 9744767608, 8848852367.