francis-tharayil
കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബുവിന് ചാലാക്കയിൽ നൽകിയ സ്വീകരണം മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കോൺഗ്രസ് വാർഡ് കമ്മിറ്റി കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബുവിന് സ്വീകരണം നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ഉദ്ഘാടനം ചെയ്തു. ചാലാക്കൽ 14-ാം വാർഡ് പ്രസിഡന്റ് ടി.കെ. അജികുമാർ അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. സുധീർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി ഷജിൻ ചിലങ്ങര, മണ്ഡലം വൈസ് പ്രസിഡന്റ് ജി. അനിൽ തുടങ്ങിയവർ സംസാരിച്ചു.