kjmaxi

കൊച്ചി: കെ.ജെ. മാക്സി എം.എൽ.എയുടെ പ്രത്യേക വികസന നിധി 2020-21 പ്രകാരം സ്കൂളുകൾക്ക് അനുവദിച്ച ഹൈടെക്ക് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. ജി.എച്ച്.എസ്.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത സി.ആർ, പി.ടി.എ അംഗം ആശ രതീഷ്, മട്ടാഞ്ചേരി ഉപജില്ലാ ബി.പി.സി ഇൻ ചാർജ് സോളി വർഗീസ് എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഡിവിഷൻ കൗൺസിലർ മനാഫ് കെ.എ അദ്ധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി എ.ഇ.ഒ കെ.എ. വാഹിദ, ഗവ. എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിജി ആനിസാം തുടങ്ങിയവർ ആശംസകൾ നേർന്നു.