കാലടി: ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു മലയാറ്റൂർ വെസ്റ്റ് കോളനി യൂണിറ്റ് നാലാം വാർഡ് മെമ്പർ ഷിബു പറമ്പത്തിന് സ്വീകരണം നൽകി. മേഖലാ പ്രസിഡന്റ് കെ. അയ്യപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. മിനി ജീമോൻ അദ്ധ്യക്ഷയായി. ആരതി ശ്രീനാഥ്, പി. ജി ഭാസ്കരൻ, ഷിബു പറമ്പത്ത്, ലീല വേലപ്പൻ, രേഷ്മ വിനീത് എന്നിവർ സംസാരിച്ചു.