പറവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ 2015ലെ വിജയം ആവർത്തിക്കാനായില്ലെങ്കിലും വോട്ടിംഗിൽ ഒരു ശതമാനത്തിന്റെ വ്യത്യാസമേ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ളുവെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. വടക്കേക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് അംഗങ്ങൾക്ക് നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും പഞ്ചായത്തംഗങ്ങൾ മുൻഗണന നൽകണം. കോൺഗ്രസ് പ്രവർത്തകർ ജനങ്ങൾക്കുവേണ്ടി മാതൃകാപരമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി ജോൺസൺ കുറുപ്പശേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജയൻ, ബ്ളോക്ക് പ്രസിഡന്റ് പി.ആർ. സൈജൻ, പി.എസ്. രഞ്ജിത്ത്, അനിൽ ഏലിയാസ്, സുഗതൻ മാല്യങ്കര, ജിൽജോ, പി.എ. ആന്റണി, കെ.ആർ. ശ്രീരാജ്, വിനിൽ ആന്റണി, ജീന ബിജു തുടങ്ങിയവർ സംസാരിച്ചു.