പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ നിന്ന് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തിലേക്ക് വിജയിച്ച എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.വി. ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.ഡി. വേണുഗോപാൽ, ടി.എസ്. രാജൻ, ജില്ല പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, കെ.എം. അമീർ, പഞ്ചായത്തംഗങ്ങളായ എ.എ. പവിത്രൻ, കെ.ഡി. ഡിജി എന്നിവർ സംസാരിച്ചു.