പറവൂർ: ന്യൂഡെൽഹിയിൽ നടക്കുന്ന കർഷകസമരം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിഅംഗം കെ.എ. വിദ്യാനന്ദൻ, പി.കെ. സുരേന്ദ്രൻ, കെ.ബി. ജയപ്രകാശ്, സി.എ. രാജീവ് എന്നിവർ സംസാരിച്ചു.