കാലടി: ഡി.വൈ.എഫ്.ഐ മുണ്ടങ്ങാമറ്റം കാർഷിക സമരത്തിനു ഐക്യദാർഡ്യവുമായി സായാഹ്ന പ്രതിഷേധം സംഘടിപ്പിച്ചു. പഴയകാല കാർഷിക പണിയായുധങ്ങൾ പ്രദർശിപ്പിച്ചും നാടൻപാട്ടുകൾ പാടിയും അർദ്ധരാത്രിവരെ പ്രതിഷേധം തുടർന്നു. അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുമായ പി.യു. ജോമോൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷാമോൻ ഷാജി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി സാനു ദത്തൻ, സി.എസ്. ബോസ്, മേഖലാ സെക്രട്ടറി അനന്തുരാജൻ, വാർഡ് മെമ്പർമാരായ ആനി ജോസ്, പി.ജെ. ബിജു, ഷിബു.പി.എസ് എന്നിവർ ചേർന്ന് മികച്ച കർഷകരെ ആദരിച്ചു.