scholorship

കൊച്ചി: പട്ടികജാതി വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ച പ്രീമെട്രിക്ക് സ്കോളർഷിപ്പ് പദ്ധതി ജനങ്ങളിലെത്തിക്കാൻ പട്ടികജാതി മോർച്ച ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന പ്രചാരണത്തിന്. പട്ടികജാതി വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പിൽ കാതലായ മാറ്റം വരുത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. ജില്ലകളിൽ അനുമോദന സഭകൾ സംഘടിപ്പിക്കും. നരേന്ദ്ര മോദിക്കും കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി തവർ ചന്ദ് ഗഹ് ലോട്ടിനും അനുമോദന സന്ദേശമയക്കും.

* പദ്ധതി വിഹിതമായി കേന്ദ്ര സർക്കാർ മാറ്റിവെച്ചത് 59048 കോടി രൂപ. 60 ശതമാനം കേന്ദ്ര സർക്കാരും ബാക്കി തുക സംസ്ഥാന സർക്കാരും വഹിക്കും. * അഞ്ച് കൊല്ലത്തിനുള്ളിൽ 1.36 കോടി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും.

* സംസ്ഥാന സർക്കാർ അർഹതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി ഓൺലൈൻ വഴി നൽകണം. സാമ്പത്തിക സഹായം വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ എത്തിക്കും.

* സോഷ്യൽ ഓഡിറ്റിംഗ്, അർദ്ധവാർഷിക ഓഡിറ്റിംഗ്, തേർഡ് പാർട്ടി ഇവാല്വേഷൻ എന്നിവയിലൂടെ മോണിറ്ററിംഗ് സംവിധാനം.