കൊച്ചി: നവീകരണപ്രവർത്തനങ്ങളുടെ പേരിൽ വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന എറണാകുളം ചിൽഡ്രൻസ് പാർക്ക് തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി .ജെ .വിനോദ് എം. എൽ. എ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്കും കളക്ടർക്കും കത്ത് അയച്ചു .അടച്ചു കിടക്കുന്ന പാർക്ക് സാമൂഹ്യ വിരുദ്ധരുടെയും ലഹരി മരുന്നു മാഫിയകളുടേയും വിഹാര കേന്ദ്രമായി മാറുകയാണ് .ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലുള്ള പാർക്കിലെ കുളവും മ്യൂസിക്കൽ ഫൗണ്ടനും ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ നിയന്ത്രണത്തിലായതിനാൽ ശിശുക്ഷേമ സമിതി പ്രസിഡന്റും ഡി .ടി. പി. സി ചെയർമാനുമായ കളക്ടർ ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് എം.എൽ.എ പറഞ്ഞു.