പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പൂയപ്പിള്ളി കാസിം റോഡിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ധന്യ ബാബു, വി.എ. താജുദീൻ, പി.സി. നീലാംബരൻ, സാബു സുവാസ്, മഹേഷ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2018-19, 2019 - 20 വർഷത്തെ വാർഷിക ഫണ്ടിൽ ഉൾപ്പെടുത്തി 5.58 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.