കൊച്ചി: ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ ഇന്ന് രാവിലെ 10.30ന് നടത്തുന്ന പ്രതിഷേധധർണ അഡ്വ.വി.ഡി. സതീശൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി , അഖിലേന്ത്യ സെക്രട്ടറി അഡ്വ.കെ.പി.ഹരിദാസ് എന്നിവർ സംസാരിക്കും.