പറവൂർ: കെടാമംഗലം ഗവ. എൽ.പി. സ്കൂളിലെ എൽ.എസ്.എസ് സ്കോളർഷിപ്പ് വിജയികളായ എട്ട് കുട്ടികൾക്ക് ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റ് ഉപഹാരം നൽകി. സി.എ. രാജീവ് ഉപഹാരം സമ്മാനിച്ചു. ഹെഡ്മിസ്ട്രസ് പി.എം. ഷൈനി എം.ആർ. സുരാജ്, സാജിത റഷീദ് എന്നിവർ സംസാരിച്ചു.