katta

കൊച്ചി: പേരണ്ടൂർ റോഡ് വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിക്കുന്ന കാട്ടയിൽ കോളനി മേയർ അഡ്വ.എം.അനിൽകുമാർ സന്ദർശിച്ചു. പൊറ്റക്കുഴി 72-ാം ഡിവിഷനിൽ കോർപ്പറേഷൻ പുറമ്പോക്ക് ഭൂമിയിൽ കഴിഞ്ഞ 35 വർഷമായി താമസിക്കുന്നതും പട്ടയം ലഭിച്ചിട്ടില്ലാത്തതുമായ ആളുകളുടെ വിഷയത്തിൽ അനുകൂലമായ നടപടി ഉടൻ സ്വീകരിക്കണമെന്ന് മേയർ ഒപ്പമുണ്ടായിരുന്ന കണയന്നൂർ തഹസിൽദാർ ബീന. പി .ആനന്ദിന് നിർദ്ദേശം നൽകി.10000 പട്ടയം അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ കാട്ടയിൽ കോളനിയിലെ അന്തേവാസികളെയും ഉൾപ്പെടുത്താമെന്ന് തഹസിൽദാർ ഉറപ്പ് നൽകി. ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, കൗൺസിലർ സി.എ.ഷക്കീർ, മുൻ കൗൺസിലർ ജിമിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.